Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punchirimattam Landslide

Wayanad

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍ ദു​ര​ന്തം: ഹൃ​ദ​യ​ഭൂ​മി​യി​ല്‍ അ​നു​സ്മ​ര​ണം നാളെ

​ക​ല്‍​പ്പ​റ്റ: ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 298 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍​ദു​ര​ന്ത​ത്തി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക ദി​ന​മാ​യ 30ന് ​പു​ത്തു​മ​ല ഹൃ​ദ​യ​ഭൂ​മി​യി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.

ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​തി​ല്‍ ഹൃ​ദ​യ​ഭൂ​മി​യി​ല്‍ സം​സ്‌​ക​രി​ച്ച​വ​രു​ടെ ക​ല്ല​റ​ക​ളി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങും. ഒ​മ്പ​തി​ന് സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന ആ​രം​ഭി​ക്കും. തു​ട​ര്‍​ന്നു​ചേ​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, അ​തീ​ജീ​വി​ത​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ സ​ന്ന​ദ്ധ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​താ, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ രാ​ധ രാ​മ​സ്വാ​മി, സു​നീ​റ മു​ഹ​മ്മ​ദ് റാ​ഫി, ഷൈ​ജ കു​മ്പ​മ്പ​റ്റ, മെം​ബ​ര്‍ കെ.​കെ. സ​ഹ​ദ്, ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​ശി​ഹാ​ബ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണ് വി​വ​രം.

ഉ​രു​ള്‍​പൊ​ട്ട​ല്‍ ന​ട​ന്ന് ര​ണ്ട് വ​ര്‍​ഷ​മാ​യി​ട്ടും ദു​ര​ന്ത​ബാ​ധി​ത​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പ​ല​തും പ​രി​ഹൃ​ത​മാ​യി​ല്ല. മു​ണ്ട​ക്കൈ, പ​ട​വെ​ട്ടി, അ​ട്ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ 60ല്‍​പ​രം കു​ടും​ബ​ങ്ങ​ള്‍ പു​ന​ര​ധി​വാ​സ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യ്ക്കു പു​റ​ത്താ​ണ്. എ​സ്റ്റേ​റ്റ് പാ​ടി​ക​ളി​ല്‍ വാ​ട​ക​യ്ക്ക് ക​ഴി​ഞ്ഞ​വ​ര​ട​ക്കം ഇ​തി​ല്‍​പ്പെ​ടും. മു​ഴു​വ​ന്‍ ബാ​ങ്ക് വാ​യ്പ​ക​ളും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന ദു​ര​ന്ത​ബാ​ധി​ത​രു​ടെ ആ​വ​ശ്യം നി​റ​വേ​റി​യി​ല്ല. മൈ​ക്രോ പ്ലാ​നി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ വീ​തം സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്ക​ല്‍, കൃ​ഷി​യും കൃ​ഷി​ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും ക​ട​മു​റി​ക​ളും ന​ഷ്ട​മാ​യ​വ​ര്‍​ക്ക് സ​ഹാ​യം എ​ന്നി​വ​യും പ​രി​ഹാ​രം തേ​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ്.

അ​തീ​വ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ വെ​ള്ളാ​ര്‍​മ​ല വി​ല്ലേ​ജി​ല്‍ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​ണ്. 1984 ലി​ലും 2000 ത്തി​ലും മു​ണ്ട​ക്കൈ​യി​ല്‍ ഉ​രു​ള്‍ പൊ​ട്ടി. 2019ല്‍ ​പു​ത്തു​മ​ല​യി​ല്‍ ഉ​രു​ള്‍ ദു​ര​ന്തം ഉ​ണ്ടാ​യി. 2024ല്‍ ​പു​ഞ്ചി​രി​മ​ട്ട​ത്തു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ല്‍ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ലി​യ വി​നാ​ശ​ത്തി​നാ​ണ് കാ​ര​ണ​മാ​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ ജൂ​ലൈ ഏ​ഴി​ന് വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ ക​ള്ളാ​ടി​ക്ക​ടു​ത്ത് എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. വെ​ള്ളാ​ര്‍​മ​ല വി​ല്ലേ​ജി​ലെ ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ള് സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണ്. ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ ദു​ര​ന്ത​ഭീ​ഷ​ണി​യി​ലാ​ണ്. പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും മ​റ്റും പ​റ​ഞ്ഞു.

Latest News

Corehub Up